കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്ത് റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു.

  • 23/03/2022

കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രവർത്തന സമയം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മർസൂഖ് അൽ റാഷിദി സർക്കുലർ പുറത്തിറക്കി.

സർക്കുലർ അനുസരിച്ച്, അഡ്മിനിസ്ട്രേഷനും നേരിട്ട് മെഡിക്കൽ, ആരോഗ്യ സേവനങ്ങൾ നൽകാത്ത മറ്റ് എല്ലാ വകുപ്പുകളും റമദാൻ മാസത്തിൽ രാവിലെ 10:00 മുതൽ 2:30 വരെ പ്രവർത്തിക്കും.ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News