ആഡംബര കാറുകൾ നല്‍കാമെന്ന് വാഗ്ദാനം; വഞ്ചന കുറ്റത്തിന് സ്വദേശിയെ പിടികൂടി.

  • 23/03/2022

കുവൈത്ത് സിറ്റി : വിദേശത്ത് നിന്നും ചുരുങ്ങിയ വിലക്ക് ആഡംബര കാറുകൾ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ പറ്റിച്ച  സ്വദേശിയെ വഞ്ചനാ കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ നിന്നും യുറോപ്പില്‍ നിന്നും കുറഞ്ഞ തുകക്ക് ആഡംബര കാറുകൾ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നാണ് സ്വദേശി പണം വാങ്ങിയത്. കാര്‍ നല്‍കാമെന്ന പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പോലീസില്‍ പരാതി നല്‍കുകയും സിഐഡി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി  പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു,

Related News