അമീരിയുടെ ദയ; കുവൈത്തിൽ 595 പേര്‍ ജയില്‍ മോചിതരായി

  • 23/03/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ അമീരി കാരുണ്യം ലഭിച്ച ജയില്‍ മോചിതരാകുക 595 പേര്‍. രാജ്യത്തെ ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ചാണ് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് 2022ലെ 76-ാം നമ്പര്‍ ഉത്തരവ് പ്രകാരം ശിക്ഷായിളവ് നല്‍കുന്നത്. പ്രവാസികൾ അടക്കം ഏകദേശം  595 ജയിൽ ശിക്ഷയിൽനിന്നു  പേർക്ക് മോചനം ലഭിക്കും. മോചിതരായ പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനായി നാടുകടത്തൽ വകുപ്പിന് കൈമാറുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു

സെക്ടർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ തലാൽ മറാഫിയുടെ മേൽനോട്ടത്തിലും ശിക്ഷാനിർവഹണത്തിനായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയര്‍ നാസര്‍ അല്‍ യഹ്യയുടെയും  ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കറക്ഷണൽ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ നെയ്ഫ് അല്‍ ഖന്ധാരിയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ നടക്കുന്നത്. ജയിലിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരെ നല്ലനടപ്പിന്‍റെ അടിസ്ഥാനത്തില്‍ മോചിപ്പിക്കുന്നതിന് അമീരി ദിവാനും പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും ഏകോപനത്തോടെയാണ് നടപടികള്‍ നടത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News