കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ ഡിഎന്‍എ പരിശോധന നടത്തണം; നിര്‍ദേശവുമായി എംപി

  • 23/03/2022

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികളെയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ച് എംപി  ബാദര്‍ അല്‍ ഹമീദി. ജോലിക്കെത്തുന്നവരെയും പഠിക്കാനെത്തുന്നവരെയും ഉള്‍പ്പെടെ എല്ലാവരെയും പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദേശം. സർക്കാർ ജോലി, സ്വകാര്യ മേഖലയിൽ ജോലി, ഗാർഹിക തൊഴിലാളികൾക്കുള്ള പ്രവേശനം, വാണിജ്യ അല്ലെങ്കിൽ വ്യാവസായിക മേഖലകളിൽ ഏർപ്പെടാനുള്ള പ്രവേശനം തുടങ്ങിയ എല്ലാ മേഖലകള്‍ക്കും ഇത് ബാധകമാക്കണമെന്നാണ് ആവശ്യം.

എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷകൻ വിട്ടുമാറാത്തതും പകർച്ചവ്യാധികളും മാനസികവുമായ രോഗങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ബന്ധപ്പെട്ട അധികൃതര്‍ അംഗീകരിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. ഇതിനൊപ്പം ഡിഎന്‍എ പരിശോധ നടത്തണമെന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദേശത്തില്‍ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News