കുവൈത്തിലേക്കുള്ള 3 മാസത്തെ എൻട്രി വിസ ബിസിനസ് വിസകൾക്ക് മാത്രം; മിനിസ്ട്രി ഓഫ് ഇന്റീരിയർ

  • 24/03/2022

കുവൈറ്റ് സിറ്റി : കുവൈത്തിലേക്കുള്ള 3 മാസത്തെ എൻട്രി വിസയുടെ തുടക്കവുമായി ബന്ധപ്പെട്ട വാർത്തകളിൽ ആഭ്യന്തര മന്ത്രാലയം വ്യക്തതവരുത്തി. 3 മാസത്തെ എൻട്രി വിസ ബിസിനസ് വിസയുമായി ബന്ധപ്പെട്ട തീരുമാനമെന്ന് MOI  ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക  മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

2022 മാർച്ച് 20 മുതൽ  കുവൈറ്റ് മൂന്ന് മാസത്തെ എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു, അത് പ്രാബല്യത്തിൽ വന്നു. എന്നാൽ അത് ബിസിനസ് വിസയുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ജനറൽ തൗഹീദ് അൽ-കന്ദരി വ്യക്തമാക്കി. നേരത്തെ covid  സമയത്ത്, MoI ബിസിനസ് വിസകളുടെ സാധുത ആറ് മാസം വരെ നീട്ടിയിരുന്നു, കഴിഞ്ഞ ഞായറാഴ്ച (മാർച്ച് 20) മുതൽ ഇത് മൂന്ന് മാസമായി ചുരുക്കി. ഫാമിലി വിസകൾ  ചില വ്യവസ്ഥകൾക്കനുസൃതമായി ഇത് നിലവിൽ ചില അപേക്ഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News