കുവൈറ്റ് കോഴി കയറ്റുമതി തടഞ്ഞു; വിലക്കയറ്റം നിയന്ത്രിക്കുക ലക്ഷ്യമെന്ന് മന്ത്രി

  • 24/03/2022

കുവൈത്ത് സിറ്റി: വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കോഴി കയറ്റുമതി തടഞ്ഞ് സർക്കാർ. വെജിറ്റബിൾ ഓയിലിന്റെ അടക്കം കയറ്റുമതി കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോൾ കോഴി കയറ്റുമതിയും തടയുന്നത്. ചെറിയ സംരംഭങ്ങളുടെ ഭാവി എന്ന വിഷയത്തിൽ കോളജ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസ് സംഘടിപ്പിച്ച സിംപോസിയത്തിൽ സംസാരിക്കുമ്പോഴാണ് വാണിജ്യ മന്ത്രി ഫഹദ് അൽ ഷാരിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. 

ദേശീയ രജിസ്റ്ററിൽ 350 ചെറുകിട പ്രോജക്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ചെറിയ പ്രോജക്ടുകൾ സമ്പദ്‌വ്യവസ്ഥയുടെ സ്പന്ദനവും സാധ്യതയുള്ള ഊർജവുമാണെങ്കിലും അവയ്ക്ക് ഫണ്ടുകൾ ലഭിക്കുന്നില്ല. കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ച് കൊണ്ടുള്ള ഒരു ഉത്തരവ് ഉടൻ വരും. വിലയുടെ കാര്യത്തിൽ സ്ഥിരതയും വിലക്കയറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News