എക്സ്കലേറ്റർ അപകടത്തിൽപ്പെട്ട കുട്ടി കൃത്രിമ കാൽ സ്ഥാപിച്ച് കുവൈത്തിൽ തിരികെയെത്തി

  • 24/03/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലുണ്ടായ എക്സ്കലേറ്റർ അപകടത്തിൽ പരിക്കേറ്റ കുട്ടി വിദേശത്തെ ചികിത്സയ്ക്ക് ശേഷം കുവൈത്തിൽ തിരികെയെത്തി. ജാസ്സൽ കരമിനെ ആരോ​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് സ്വീകരിച്ചു. കുട്ടിക്കും അമ്മയ്ക്കും ലഭിച്ച മികച്ച ചികിത്സ ലഭിക്കുകയും അത് വിജയിക്കുകയും ചെയ്തതിൽ ഡോ. അൽ സനദ് സന്തോഷം പ്രകടിപ്പിച്ചു. കൃത്രിമ പാദം സ്ഥാപിക്കുകയും കാലിനായുള്ള വിവിധ ശസ്‌ത്രക്രിയകളും നടത്തി കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്.

അപകടത്തെ തുടർന്നുണ്ടായ മാനസിക പിരിമുറക്കങ്ങളിൽ നിന്ന് മുന്നോട്ട് വരാൻ കുട്ടിക്ക് സാധിച്ചിട്ടുമുണ്ട്. ‍അപകടം സംഭവിച്ചത് മുതൽ കുട്ടിയുടെയും അമ്മയുടെയും ചികിത്സയ്ക്കായി എല്ലാ സഹായങ്ങളും നൽകി ആരോ​ഗ്യ മന്ത്രാലയത്തിന് ജാസ്സൽ കരമിന്റെ പിതാവ് ഖാലിദ് കരം നന്ദി അറിയിച്ചു. കുവൈത്തിലും ഫ്രാൻസിലും ഉൾപ്പെടെ ചികിത്സ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News