പ്രതിവർഷം കുവൈത്തിൽ നടക്കുന്നത് ദശലക്ഷക്കണക്കിന് ദിനാറിന്റെ ലഹരിയിടപാടുകൾ

  • 24/03/2022

കുവൈത്ത് സിറ്റി: പ്രതിവർഷം കുവൈത്തിൽ 100 മില്യൺ ദിനാറിൽ കൂടുതൽ തുകയുടെ ലഹരിയിടപാടുകൾ നടക്കുന്നതായി കണക്കുകൾ. മയക്കുമരുന്നും മദ്യവും ഉൾപ്പെടെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയം 71 മില്യൺ ദിനാർ മാർക്കറ്റ് മൂല്യമുള്ള മദ്യവും മയക്കുമരുന്നുമാണ് പിടികൂടിയതെന്നാണ് ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നിരോധിത ഉത്പന്നങ്ങൾ പിടികൂടിയ എല്ലാ സംഭവങ്ങളിലും ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ഇവ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 2021 ൽ ആകെ 1,750 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഏകദേശം ആറ് മില്യൺ ദിനാർ വരും ഇതിൻ്റെ മാർക്കറ്റ് മൂല്യം.

കൂടാതെ, 50 മില്യൺ ദിനാർ വിലമതിക്കുന്ന ലഹരി ഗുളികകളും പിടിച്ചെടുത്തു.  ആറ് മില്യൺ ദിനാർ മൂല്യമുള്ള കെമിക്കലുകൾ ഏഴ് മില്യൺ ദിനാർ മൂല്യമുള്ള 190 കിലോ ഷാബു എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 3,600 ബോട്ടിൽ ഇറക്കുമതി ചെയ്ത മദ്യവും 48 ബാരൽ പ്രാദേശികമായി നിർമ്മിച്ച മദ്യവുമാണ് കഴിഞ്ഞ വർഷം ആകെ പിടികൂടാനായത്. ഇതിന് മാർക്കറ്റ് മൂല്യം ഏകദേശം 300,000 ദിനാർ ആണ് കണക്കാക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ ആകെ 3,150 പേർ അറസ്റ്റിലായി. ഇതിൽ 1,650 പേർ കുവൈത്തി പൗരന്മാരാണ്. 300 പേർ ഈജിപ്തുകാരും ബാക്കിയുള്ളവർ ഇന്ത്യ, പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

വൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News