ജഹ്റയിലെയും അഹമ്മദിയിലെയും 197 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു

  • 24/03/2022

കുവൈത്ത് സിറ്റി: ജഹ്‌റ, അഹമ്മദി ഗവർണറേറ്റുകളിലെ 2022/2021 സീസണിലെ സ്പ്രിംഗ് ക്യാമ്പുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സൂപ്പർവൈസറി ടീമുകൾ മാർച്ച് 15ന് ക്യാമ്പിംഗ് സീസൺ അവസാനിച്ചതോടെ പ്രവർത്തനം ആരംഭിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. സീസൺ അവസാനിച്ചിട്ടും ക്യാമ്പുകൾ നീക്കം ചെയ്യാത്ത ഉടമകൾക്കെതിരെ സൂപ്പർവൈസറി ടീം കർശന നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. സീസൺ അവസാനിച്ചയുടൻ ക്യാമ്പുകൾ നീക്കം ചെയ്ത ഉടമകളെ അധികൃതർ അഭിനന്ദിച്ചു.

ഇതുവരെ ക്യാമ്പുകൾ നീക്കം ചെയ്യാത്തവരോട് എത്രയും വേ​ഗം അത് ചെയ്യാനാണ് നിർദേശം നൽകിയിട്ടുള്ളത്. അല്ലെങ്കിൽ കടുത്ത നടപടികളുണ്ടാകുമെന്ന് മുനസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ക്യാമ്പ് സൈറ്റിന്റെ പൊതു ശുചിത്വം ഉറപ്പാക്കാനും വന്യമായ പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നിർദേശങ്ങൾ. രണ്ട് ​ഗവർണറേറ്റുകളിലുമായി ഇതിനകം 197 ക്യാമ്പുകൾ നീക്കം ചെയ്തിട്ടുണ്ട്. അഹമ്മദിയിൽ 123, ജഹ്റയിൽ 71 എന്നിങ്ങനെയാണ് ക്യാമ്പുകൾ നീക്കം ചെയ്തത്.

വൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News