കുവൈത്തിൽ 60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് വിഷയത്തിലെ സർക്കാർ നടപടികൾ ഭരണഘടന വിരുദ്ധമെന്ന് വിമർശനം

  • 24/03/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട പ്രവാസികൾക്കായി കൊണ്ട് വന്ന നിയമവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ അപരിഷ്കൃതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചേംബർ ഓഫ് കൊമേഴ്‌സ്  ആൻഡ് ഇൻഡസ്ട്രി മേധാവി മുഹമ്മദ് അൽ സാഗർ. ഇക്കാര്യത്തിൽ പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ ബിസിനസ് അന്തരീക്ഷത്തിനും സ്വകാര്യമേഖലയിലയ്ക്കും സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല.

മറ്റ് ഗൾഫ് സർക്കാരുകൾ കൊവിഡ് പ്രതിസന്ധി സമയത്ത് സ്വകാര്യ മേഖലയ്ക്ക് പിന്തുണ നൽകി ഒപ്പം നിന്നു. പക്ഷേ കുവൈത്ത് സർക്കാർ മാത്രം ഒരു പിന്തുണയും നൽകിയില്ല. ഞങ്ങൾക്ക് സാമ്പത്തിക പിന്തുണ ആവശ്യമില്ല. എന്നാൽ നടപടിക്രമങ്ങൾ സുഗമമാക്കിയും നിയമങ്ങൾ മാറ്റിയും സ്വകാര്യമേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചും പിന്തുണ വേണമെന്നാണ് പറയുന്നതെന്നും അൽസാഗർ പറഞ്ഞു.

വൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News