കുവൈറ്റ് പ്രവാസികൾക്ക് റെസി‍ഡൻസി അനുവദിക്കുന്നത് അഞ്ച് വർഷമായി ചുരുക്കും

  • 24/03/2022

കുവൈത്ത് സിറ്റി:  വിദേശികളുടെ നാഷണാലിറ്റിയും റെസിഡൻസി നിയമവും ഭേദഗതി ചെയ്യുന്ന രണ്ട് ബില്ലുകളിലെ സർക്കാർ ഭേദഗതികൾ ദേശീയ അസംബ്ലിയിൽ ചർച്ചയ്ക്ക്. പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റിയുടെ ഇന്നലെ ചേർന്ന യോ​ഗത്തിൽ സർക്കാരുമായി രണ്ട് ബില്ലുകളിലും സമവായത്തിലെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ ചർച്ചകൾ നടന്നത്. പ്രവാസികൾക്ക് റെസിഡൻസി അനുവദിക്കുന്നത് അഞ്ച് വർഷമായി ചുരുക്കണമെന്നാണ് ഒരു ഭേദ​ഗതി പറയുന്നത്.

റിയൽ എസ്റ്റേറ്റ് ഉടമകളും നിക്ഷേപകരുമായ വിദേശികൾക്ക് 15 വർഷത്തിൽ കൂടാത്ത താമസ കാലാവധി അനുവദിച്ചിട്ടുണ്ട്. കൂടാതെ, 1959ലെ അമീരി ഉത്തരവ് നമ്പർ 15 ആർട്ടിക്കിൾ എട്ട് ഭേദ​ഗതി ചെയ്യാനുള്ള കരട് നിയമത്തെ കുറിച്ച് എംപി കമ്മിറ്റി തലവനുമായ സാദൗൺ ഹമ്മദ് വ്യക്തമാക്കി. കുവൈത്തി ഭാര്യ, അല്ലെങ്കിൽ വിധവ, വിവാഹമോചിത എന്നിവർക്ക് കുട്ടികളുണ്ടെങ്കിൽ വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞാൽ കുവൈത്തി പൗരത്വം അനുവദിക്കാമെന്നാണ് നിയമം പറയുന്നത്. കൂടുതൽ ബില്ലുകളും ഭേദ​ഗതികളും അടുത്ത യോ​ഗത്തിൽ ചർച്ചയാകും.

വൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News