കുവൈത്ത് മോട്ടോർ ഷോ 360 മാളിൽ ആരംഭിച്ചു

  • 25/03/2022

കുവൈത്ത് സിറ്റി : കുവൈത്ത് മോട്ടോർ ഷോ 360 മാളിൽ ആരംഭിച്ചു. കുവൈത്തിലെ വാഹന പ്രേമികളുടെ ആവേശമായ ഷോ കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ പ്രദർശനം ഉദ്ഘാടനം ചെയ്തത്. വാഹനങ്ങളുടെ വിസ്​മയ ലോകം അവതരിപ്പിക്കുന്ന ഷോയുടെ പത്താം എഡിഷനാണ് രാജ്യം വേദിയാകുന്നത്‌. ഏപ്രിൽ ഒന്ന് വരെ നീളുന്ന പ്രദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര കാറുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകളാണ് ഷോയിലുള്ളത്. ഉദ്ഘാടനദിവസം തന്നെ ആയിരങ്ങള്‍ ഒഴുകിയെത്തി. 

കൊവിഡ് ബാധയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രദർശനം നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാർഷിക കാർ ഇവന്റുകളിൽ ഒന്നാണിത്. അത്യാധുനിക കാറുകള്‍ അന്താരാഷ്ട്ര കമ്പനികളുടെ ബാനറിന് കീഴില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് പുതിയ കാറുകളുടെ ലോഞ്ചിംഗും മേളയുടെ ഭാഗമായുണ്ട്. കോടികള്‍ വിലയുള്ള ബുഗാട്ടി, ആസ്റ്റിന്‍ മാര്‍ട്ടിന്‍, ബെന്റ്‌ലി, ഫെരാരി, ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, ബെന്‍സ് തുടങ്ങിയ ബ്രാൻഡുകളുള്ള 150-ലധികം കാറുകളും മോട്ടോർസൈക്കിളുകളും ഷോയില്‍  പങ്കെടുക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News