മഹാമാരിയെ നേരിട്ട അനുഭവം വിജയകരമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രി

  • 25/03/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കുവൈത്തിൻ്റെ അനുഭവം വിജയകരവും പിന്തുടരേണ്ട മാതൃകയുമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്. കെയ്‌റോയിലെ ലീഗ് ഓഫ് അറബ് സ്‌റ്റേറ്റ്‌സ് ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന കൗൺസിൽ ഓഫ് അറബ് ഹെൽത്ത് മിനിസ്റ്റേഴ്‌സിന്റെ 56-ാമത് റെഗുലർ സെഷൻ്റെ സമാപനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ലോകാരോഗ്യ സംഘടനയുടെ മുൻ യോഗങ്ങളിലും മഹാമാരിയെ നേരിട്ടതിൻ്റെ അനുഭവം കുവൈത്ത് അവതരിപ്പിച്ചിരുന്നു. 

മഹാമാരിയെ ചെറുക്കുന്നതിൽ പല അറബ് രാജ്യങ്ങൾക്കും അനുഭവങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. അറബ് ഹെൽത്ത് ഓർഗനൈസേഷൻ സ്ഥാപിക്കുന്നതിലുള്ള കുവൈത്തിൻ്റെ കാഴ്ചപ്പാടിനെ കുറിച്ചും ആരോഗ്യ മന്ത്രി പ്രതികരിച്ചു. അത്തരമൊരു സംഘടന സ്ഥാപിക്കുന്നത് ആഗോള സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായിരിക്കും. മഹാമാരിക്കെതിരെ പോരാടുന്നതിന് ലോകം സഹകരിക്കേണ്ടതിന്റെ ആവശ്യകതയും കൊവിഡ് കാണിച്ചു തന്നുവെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News