ആശുപത്രികളിൽ പി സി ആർ പരിശോധന ഒഴിവാക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 25/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെടുന്ന അവസ്ഥയിൽ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി ആരോഗ്യ മന്ത്രാലയം.  ആശുപത്രികളിൽ  അഡ്മിറ്റ് ചെയ്യുന്നതിനോ ഓപ്പറേഷനുകൾ നടത്തുന്നതിന് മുമ്പോ ഇനി പിസിആർ പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വളരെയേറെ കുറവ് വന്നതോടെയാണ് ഇളവ് നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

എന്നാൽ, കൊവിഡ് ബാധിച്ചതായി സംശയിക്കപ്പെടുന്നവർക്ക് പരിശോധന നടത്താവുന്നതാണ്‌. ഉയർന്ന താപനില, തലവേദന, ശ്വാസതടസ്സം എന്നിങ്ങനെ ലക്ഷണണങ്ങൾ ഉള്ളവർക്ക് പരിശോധന ഒഴിവാക്കിയിട്ടില്ല. വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് ഇനി പിസിആർ പരിശോധന കൂടാതെ തന്നെ ആശുപത്രികളിൽ പ്രവേശിക്കാനും സർജറികൾക്ക് വിധേയരാകുവാനും സാധിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News