കുവൈത്തിൽ ക്ഷയരോ​ഗം ​ഗണ്യമായി കുറഞ്ഞതായി കണക്കുകൾ

  • 25/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ക്ഷയരോ​ഗത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ വിജയം നേടുന്നതായി ആരോ​ഗ്യ മന്ത്രാലയത്തിലെ ട്യൂബർകുലോസിസ് കൺട്രോൾ യൂണിറ്റ് ഡയറക്ടർ ഡോ. അവ്തെഫ് അൽ ഷമ്മാരി. 1965ൽ 10,000 പേരുടെ ജനസംഖ്യയിൽ 350 പേർക്കായിരുന്നു ടിബി ബാധിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അത്രയും ജനസംഖ്യയിൽ തന്നെ ക്ഷയരോ​ഗം ബാധിക്കുന്നത് 19 പേർക്ക് മാത്രമാണെന്ന് ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2020ലെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 

ക്ഷയരോ​ഗത്തെ പൂർണമായി തുടച്ച് നീക്കാൻ ആരോ​ഗ്യ മന്ത്രാലയം വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് അൽ ഷമ്മാരി പറഞ്ഞു. ഈ പരിശ്രമങ്ങളാണ് രാജ്യത്ത ക്ഷയരോ​ഗം കുറയുവാനുള്ള കാരണം. 2020ൽ ലോകത്തെ ആകെ ക്ഷയരോ​ഗികളുടെ എണ്ണം 10 മില്യൺ ആയിട്ടുണ്ട്. 1.5 മില്യൺ മരണങ്ങളാണ് ഈ വർഷം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൊവിഡ് മഹാമാരി ക്ഷയരോ​ഗികളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ടെന്നും അൽ ഷമ്മാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News