വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന, വിലക്കയറ്റം; നടപടികൾ സ്വീകരിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 26/03/2022

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കെതിരെയും കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്നതിനെതിരെ കടുത്ത നടപടികളുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തലെ ക്യാപിറ്റൽ എമർജൻസി സംഘം ക്യാപിറ്റൽ ഗവെർണറേറ്റിൽ  വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ഒരു കട പൂട്ടിച്ചു. സ്ത്രീകളുടെ ബാ​ഗുകളുടെയും തുണികളുടെയും മറ്റും രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങളാണ് ഇവിടെ വിറ്റിരുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാരെ രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും നിയമിച്ചിട്ടുണ്ടെന്ന് ക്യാപിറ്റൽ എമർജൻസി ടീം മേധാവി ഹമീദ് അൽ ദഫ്‍രി പറഞ്ഞു.

വിപണിയിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാനാണ് ഇൻസ്പെക്ടർമാരെ നിയോ​ഗിച്ചിട്ടുള്ളത്. വാണിജ്യ വഞ്ചന, അന്യായമായ കൃത്രിമ വില വർധന, കള്ളപ്പണം, കുത്തകാവകാശം, സാധനങ്ങൾ മറച്ചുവെക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. മന്ത്രാലയം നടത്തുന്ന പരിശോധനകൾ കൂടാതെ ഉപഭേക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലും നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അൽ ദഫ്‍രി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News