പെട്രോളിയം ഗവേഷണത്തിനുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര കേന്ദ്ര‌ത്തിന്റെ നിർമ്മാണം തുടങ്ങാൻ കുവൈത്ത്

  • 26/03/2022

കുവൈത്ത് സിറ്റി: പെട്രോളിയം ഗവേഷണത്തിനുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ മുന്നോട്ട്. ഈ വർ‌ഷം അവസാനത്തോടെ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ പ്രവർത്തനം തുടങ്ങാൻ ആകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. കേന്ദ്രത്തിന്റെ വിശദമായ പ്ലാനും ടെൻഡറിനുള്ള രേഖകളും പൂർത്തിയായതായി വൃത്തങ്ങൾ അറിയിച്ചു.

എണ്ണ മേഖലയിൽ ഗവേഷണം, വികസനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ മികവ് പുലർത്താനും രാജ്യം നേരിടുന്ന സാങ്കേതിക വെല്ലുവിളികളെ അതിജീവിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നത്. 250,800 സ്ക്വയർ മീറ്റുറുകളിലായി അഹമ്മദി സിറ്റി വടക്കുകിഴക്കൻ ഭാ​ഗത്താണ് കേന്ദ്രം നിർമ്മിക്കുന്നത്. 28 ടെക്നോളജി ലബോറട്ടറികളും 300 ആധുനിക ശാസ്ത്രീയ ഉപകരണങ്ങളും കേന്ദ്രത്തിലുണ്ടാകും. കൂടാതെ, 400 മുതൽ 600 ജീവനക്കാരാണ് കേന്ദ്രത്തിലുണ്ടാവുകയെന്നും വൃത്തങ്ങൾ വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News