വീടിന്‍റെ ഭിത്തി തകര്‍ന്നു; ഗാര്‍ഹിക തൊഴിലാളി മരണപ്പെട്ടു.

  • 26/03/2022

കുവൈത്ത് സിറ്റി : അൽ ഷുഹാദ മേഖലയിൽ പുതുക്കിപ്പണിയുന്ന വീടിന്റെ ഭിത്തി തകർന്ന് വീട്ടുജോലിക്കാരി കൊല്ലപ്പെട്ടു. മതിൽ പൂർണമായി നിലംപതിച്ചു. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ഫയർഫോഴ്‌സ്, റെസ്‌ക്യൂ ടീമുകൾ വീട്ടിലെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്തെങ്കിലും തൊഴിലാളിയെ ജീവനോടെ കണ്ടെത്താനായില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ നീണ്ട കഠിനമായ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. 

Related News