ലഗേജിൽ മയക്കുമരുന്നുമായി വന്ന പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

  • 26/03/2022

കുവൈറ്റ് സിറ്റി : ഏകദേശം 700 ഗ്രാം ഭാരമുള്ള 44  ഹാഷിഷ് സ്റ്റിക്കുകളുമായി കുവൈറ്റിലേക്ക് വരികയായിരുന്ന ഒരു ഏഷ്യൻ യാത്രക്കാരനെ എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പിടികൂടാൻ കഴിഞ്ഞതായി കസ്റ്റംസ് ഉറവിടം വെളിപ്പെടുത്തി.

ഏഷ്യൻ പ്രവാസി തന്റെ ലഗേജിലെ സ്വകാര്യ സാധനങ്ങൾക്കിടയിൽ ഇത് മറച്ചുവയ്ച്ചായിരുന്നു കടത്താൻ ശ്രമിച്ചത്,  എന്നാൽ കസ്റ്റംസ് ഇൻസ്പെക്ടറുടെ പരിശോധനയിൽ മയക്കു മരുന്ന് കണ്ടെത്തുകയായിരുന്നു, തുടർന്ന് പ്രതിയെയും തൊണ്ടിമുതലും തുടർ അന്യോഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമായി.  

Related News