കുവൈത്തിന്റെ കാൻസർ രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു

  • 27/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കാൻസർ രോഗമുക്തി നിരക്ക് കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ കൺസൾട്ടൻ്റ് പീഡിയാട്രിഷൻ ഡോ. മഹാ ബൗറെസ്ലി.  അർബുദബാധിതരായ കുട്ടികൾക്കായി അൽ സബാഹ് ഹോസ്പിറ്റലിലെ കുട്ടികളുടെ വിഭാഗത്തിൽ "നിങ്ങളുടെ ഒരു തുള്ളി രക്തം അവരുടെ ജീവൻ രക്ഷിക്കുന്നു" എന്ന മുദ്രാവാക്യമുയർത്തി നടത്തിയ രക്തദാന ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നൂറ്റാണ്ടിലെ അൻപതുകളിൽ നിശിത ലിംഫോബ്ലാസ്റ്റിക് രക്താർബുദത്തിൻ്റെ മുക്തി നിരക്ക് 20 ശതമാനം കവിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ വർഷങ്ങളിൽ 80 ശതമാനമായി രോഗമുക്തി ഉയർന്നിട്ടുണ്ട്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിങ്ങനെ എല്ലാത്തരം ക്യാൻസർ ട്യൂമറുകൾക്കും മൂന്ന് പ്രധാന ചികിത്സാരീതികളാണ് ഉള്ളത്. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സാരീതി തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News