ഡെൽറ്റക്രോൺ; കൊവിഡിൻ്റെ ഏത് വകഭേദത്തെയും നേരിടാൻ സജ്ജമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 27/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.  യാത്ര നിയന്ത്രണങ്ങളിൽ അയവു വന്നതോടെ പുതിയ കൊവിഡ് വകഭേദമായ ഡെൽറ്റാക്രോണും കുവൈത്തിലെത്തിയേക്കാം, ഇനി വന്നേക്കാവുന്ന കൊവിഡ് വകഭേദങ്ങളെ നേരിടാൻ ഉൾപ്പെടെ നിലവിലെ വാക്സിനേഷൻ നിരക്ക് കൊണ്ട് സാധ്യമാണ്. പൗരന്മാരും താമസക്കാരുമായി കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒന്നര മില്യണിലേക്ക് കുതിക്കുകയാണ്.

ജനസംഖ്യയുടെ 84 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ എടുത്ത് വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. 87 ശതമാനം പേർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ കുവൈത്തിലെ മെഡിക്കൽ സ്റ്റാഫ് വലിയ അനുഭവസമ്പത്ത് നേടിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. മഹാമാരിയെ നേരിടുന്നതിൽ കുവൈത്ത് ആഗോള മാതൃകയായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

വാക്സിനേഷൻ ത്വരിതഗതിയിലായതിനാൽ കുവൈറ്റിൽ "കോവിഡ് 19" അണുബാധയുടെ കേസുകൾ ഇപ്പോഴും നിയന്ത്രണത്തിലാണെന്നും കുറയുന്നുണ്ടെന്നും ഫർവാനിയ ഹോസ്പിറ്റലിലെ ആന്തരിക രോഗങ്ങളുടെ കൺസൾട്ടന്റായ ഡോ. ഗാനേം അൽ-സലേം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വൈറസിന്റെ പ്രവർത്തനവും വ്യാപനവും കാരണം വൈറൽ മ്യൂട്ടന്റുകളുടെ മ്യൂട്ടേഷനും സംയോജനവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു, “വാക്സിനേഷന് ഈ വൈറസുകളിൽ നിന്ന് സംരക്ഷണം നൽകാനും പുതിയ മ്യൂട്ടന്റ് ബാധിക്കുമ്പോൾ ലക്ഷണങ്ങൾ കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News