കുവൈത്തിൽ മക്കളുടെ മുന്നിൽ വച്ച് പ്രവാസി മുൻ ഭാര്യയെ കൊലപ്പെടുത്തി

  • 27/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. സുഡാനി പൗരൻ തൻ്റെ മുൻ ഭാര്യയെയാണ് കൊലപ്പെടുത്തിയത്. മുൻ ഭാര്യ ഇയാളുടെ ഫ്ലാറ്റിൽ മറ്റൊരു മുറിയിൽ ആയിരുന്നു താമസിച്ചിരുന്നത്, സുഡാനിയും ഭാര്യയും  അഞ്ച് മക്കളോടൊപ്പം ഇതേ അപ്പാർട്ട്മെൻറിൽ  തന്നെയാണ് താമസിച്ചിരുന്നത്. മുൻഭാര്യയുടെ നിരന്തരമുള്ള ബുദ്ധിമുട്ടിക്കുന്ന സാമ്പത്തിക അഭ്യർത്ഥനകൾ കാരണം പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കൊലപാതകം നടത്തിയതാണെന്നാണ് സുഡാനി പൗരൻ നൽകിയിട്ടുള്ള മൊഴി. 

ആക്രമണത്തിനിടെ മുൻ ഭാര്യക്ക് കുത്തേൽക്കുകയായിരുന്നു. ഹവല്ലിയിൽ  വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. 12 വയസ്സുള്ള മകളാണ് കൊലപാതകത്തെക്കുറിച്ച് പോലീസിൽ അറിയിച്ചത്,  മക്കളുടെ മുന്നിൽ വച്ച് 37 വയസുള്ള മുൻ ഭാര്യയെ 50 വയസുള്ള സുഡാനി പൗരൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News