ചോദ്യപേപ്പര്‍ ആവര്‍ത്തനം; കേരള, കണ്ണൂര്‍ സര്‍വകലാശാലകളോട് ഗവര്‍ണര്‍ വിശദീകരണം തേടി

  • 25/04/2022

തിരുവനന്തപുരം: പരീക്ഷാനടത്തിപ്പിലെ വീഴ്ചയില്‍ സര്‍വകലാശാലകളോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സംഭവിച്ച കാര്യങ്ങളെന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇരു വി.സിമാര്‍ക്കും ഗവര്‍ണര്‍ കത്തയക്കുകയായിരുന്നു. 

കഴിഞ്ഞവര്‍ഷത്തെ ചോദ്യങ്ങള്‍ അതുപോലെ ആവര്‍ത്തിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിവാദത്തിലായത്. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായതിനേ തുടര്‍ന്ന് മൂന്നു പരീക്ഷകള്‍ സര്‍വകലാശാല റദ്ദാക്കിയിരുന്നു. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയെന്ന വിവാദം കത്തിനില്‍ക്കുമ്പോഴാണ് തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും അതേരീതിയില്‍ സര്‍വകലാശാല പരീക്ഷ നടത്തിയത്.പരീക്ഷാ ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ കേരള സര്‍വകലാശാല, വിവരം പുറത്തായതോടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയത്.

Related News