നേതൃസ്ഥാനത്ത് പ്രായപരിധി കര്‍ശനമാക്കാന്‍ സി.പി.ഐ

  • 25/04/2022

തിരുവനന്തപുരം:  സി.പി.എമ്മിന് പിന്നാലെ നേതൃസ്ഥാനത്തേക്ക് പ്രായപരിധി കര്‍ശനമാക്കി സി.പ.ി.ഐയും. സംസ്ഥാന നേതൃത്വത്തിലെ ഉയര്‍ന്ന പ്രായപരിധി 75 ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധി ബാധകമല്ല. സിപിഐ ദേശീയ കൗണ്‍സിലിലെ അംഗങ്ങളുടെ പ്രായപരിധി 75 ആക്കാന്‍ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാന നേതൃത്വ തലത്തിലും പ്രാവര്‍ത്തികമാക്കാനാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

Related News