വിവാദങ്ങള്‍ അനാവശ്യം; സ്ഥാനമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എസ്. ശ്രീജിത്ത്

  • 26/04/2022

തിരുവനന്തപുരം: തന്റെ ഉദ്യോഗമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത്. ഇപ്പോള്‍ തന്റെ പേരില്‍ നടക്കുന്ന ആരോപണങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടരന്വേഷണം സര്‍ക്കാര്‍ തീരുമാനമാണ്. തന്റെ സ്ഥാനമാറ്റത്തിന് ബാഹ്യപ്രേരണയില്ല. അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല.

അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താത്ത രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകണം. പൂര്‍ണമായും നല്ല രീതിയില്‍ ഈ അന്വേഷണം മുന്നോട്ടു പോകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല, ശ്രീജിത്ത് പറഞ്ഞു.രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ ഒരുപാട് വിവാദങ്ങളും ഒരുപാട് ആക്ഷേപങ്ങളും അന്വേഷണസംഘത്തിനു നേരെയും മറ്റു പലരീതിയിലും വരികയും വരാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News