അധ്യാപികയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എ.എ റഹിം എം.പിക്ക് അറസ്റ്റ് വാറണ്ട്

  • 26/04/2022

തിരുവനന്തപുരം: അധ്യാപികയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്‍മേലുള്ള കേസില്‍ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ. റഹീമിനെതിരേ അറസ്റ്റ് വാറന്റ്. തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് സര്‍വീസ് മേധാവി പ്രൊഫ. വിജയലക്ഷ്മിയുടെ പരാതിയിലാണ് അറസ്റ്റ് വാറന്റ്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 ആണ് റഹീമിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹാജരാകുന്നതിന് നിരവധി തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ എത്താത്തതിനാണ് നടപടി. പോലീസ് സ്റ്റേഷനിലെത്തി ജാമ്യം എടുക്കാവുന്ന തരത്തിലുള്ള വാറന്റാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.എസ്.എഫ്.ഐയുടെ സമരത്തിനിടയില്‍ കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് സര്‍വീസ് മേധാവി പ്രൊഫ. വിജയലക്ഷ്മിയെ തടങ്കലില്‍ വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയുണ്ടായിരുന്നു. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ വാദം നടക്കുമ്പോഴാണ് കോടതി എ.എ. റഹീമിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.


Related News