വികസന മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയും സംഘവും ഗുജറാത്തിലേക്ക്

  • 27/04/2022

തിരുവനന്തപുരം: ഗുജറാത്തിലെ വന്‍കിട വ്യാവസായിക വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള കേരള സംഘം ഇന്ന് ഗുജറാത്തിലേക്ക് യാത്രതിരിക്കും. സംസ്ഥാനത്ത് ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര. 

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. 27 മുതല്‍ 29 വരെ ചീഫ് സെക്രട്ടറിയും സ്റ്റാഫ് സെക്രട്ടറി എന്‍,കെ സിംഗും ഗുജറാത്തില്‍ തങ്ങി ഡാഷ് ബോര്‍ഡ് സംവിധാനം വിലയിരുത്തും. 2019ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനിയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന് തുടക്കം കുറിച്ചത്. ഒറ്റ ക്ലിക്കില്‍ സംസ്ഥാനത്ത് നടക്കുന്ന വികസന പദ്ധതികള്‍ സംബന്ധിച്ചും പ്രവര്‍ത്തന പുരോഗതി സംബന്ധിച്ചും എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നെല്ലാം അറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രെത്യേകത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പദ്ധതിയെപ്പറ്റി പഠിക്കാനായി ഗുജറാത്തില്‍ എത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം ചീഫ് സെക്രട്ടറി തയാറാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. തുടര്‍ന്നാണ് നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിക്കുക. 

Related News