ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാകുമെന്ന് എ.കെ ആന്റണി

  • 27/04/2022

ന്യൂഡെല്‍ഹി:  കോണ്‍ഗ്രസില്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ദേശീയരാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പൂര്‍ണമായി ഒഴിവാകുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി വ്യക്തമാക്കി. 

ഇനി പ്രവര്‍ത്തകസമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം 84 മുതല്‍ പ്രവര്‍ത്തകസമിതിയിലുണ്ടെന്നും ഇന്ദിര മുതല്‍ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചുവെന്നും സൂചിപ്പിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കും. പ്രവര്‍ത്തനത്തിന്റെ സ്വഭാവം സഹപ്രവര്‍ത്തകരോട് ആലോചിച്ച് തീരുമാനിക്കും. കേരളത്തില്‍ പാര്‍ട്ടിക്ക് ഏതെങ്കിലും നിലയില്‍ പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല. നെഹ്‌റു കുടുംബത്തിന്റെ സാന്നിധ്യമില്ലാത്ത നേതൃത്വം കോണ്‍ഗ്രസിന് ഗുണമില്ല. കോണ്‍ഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷസഖ്യത്തിനും നിലനില്‍പ്പില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.

Related News