നടിയ ആക്രമിച്ച കേസ്; ബിഷപ്പിന്റെ മൊഴിയെടുത്തു

  • 27/04/2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ ബിഷപ്പിന്റെ മൊഴിയെടുത്തു. ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും നെയ്യാറ്റിന്‍കര ബിഷപ്പ് ഫാ. വിക്ടര്‍ പറഞ്ഞു.

ബാലചന്ദ്രകുമാറിനൊപ്പമാണ് ദിലീപിന്റെ വീട്ടില്‍ പോയത്. പണം ആവശ്യപ്പെടാനായിരുന്നില്ല സന്ദര്‍ശനം. മറ്റുപല കാര്യങ്ങള്‍ക്കും വേണ്ടിയാണ് താന്‍ ദിലീപിന്റെ വീട്ടില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് ബിഷപ്പിന്റെ മൊഴിയെടുത്തത്. ദിലീപുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടര്‍ ദിലീപിനെ കണ്ടിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ ബാലചന്ദ്രകുമാര്‍ അവിടെയെത്തുകയും ജാമ്യത്തിന് വേണ്ടി ബിഷപ്പുമായി ബന്ധപ്പെടാമെന്ന് പറഞ്ഞുവെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഫാദര്‍ മുഖേന ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടുവെന്നും ദിലീപ് ആരോപിച്ചിരുന്നു.

Related News