സില്‍വര്‍ലൈന്‍ സംവാദം ഇന്ന്; ബദല്‍ സംവാദത്തിനൊരുങ്ങി പ്രതിരോധ സമിതി

  • 27/04/2022

തിരുവനന്തപുരം: കെ റെയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സം വാദം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മുതല്‍ രണ്ട് മണിക്കൂറാണ് സവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിര്‍ക്കുന്നവരില്‍ അവശേഷിക്കുന്നത് ആര്‍വിജി മേനോന്‍ മാത്രമാണ്.

അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ ബോര്‍ഡ് എഞ്ചിനീയര്‍ സുബോധ് ജെയിന്‍, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രന്‍ നായര്‍ എന്നിവരുണ്ട്. എതിര്‍ പാനലിലുളള ആര്‍വിജി മേനോന് കൂടുതല്‍ സമയം നല്‍കിയും കാണികളില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയും സംവാദം നടത്താനാണ് നീക്കം.

ഇതിനിടെ കെ റെയില്‍ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദല്‍ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വര്‍മ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആര്‍വിജി മേനോനും പങ്കെടുക്കും. ഒപ്പം മുഖ്യമന്ത്രിയെയും കെ റെയില്‍ അധികൃതരെയും ക്ഷണിക്കാനും ആലോചനയുണ്ട്.

Related News