ബലാത്സംഗ കേസില്‍ വിജയ്ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടങ്ങി

  • 27/04/2022

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. ബലാത്സംഗത്തിനു പുറമെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് എടുത്തിരുന്നു. പരാതിക്കാരിയല്ല താനാണ് യഥാര്‍ത്ഥ ഇര എന്ന് പറഞ്ഞാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയിലാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അപകീര്‍ത്തികരമായി സംസാരിച്ചത്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്തോടെ ബലാത്സംഗത്തിനു പുറമെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ പരാതിക്കാരിക്കെതിരെയിട്ട വീഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് വിജയ് ബാബു ഒളിവില്‍ പോയി. 

രാജ്യം വിട്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. വൈകാതെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകരുമായി വിജയ് ബാബു ആശയ വിനിമയം നടത്തിയിട്ടുണ്ട്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇവരുടെ വൈദ്യ പരിശോധനയും നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദ്യഷ്ട്യ കഴമ്പുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

Related News