ബദല്‍ നിര്‍ദേശങ്ങളുമായി സില്‍വര്‍ലൈന്‍ സംവാദം; സര്‍വേക്കിടെ കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം

  • 28/04/2022


കണ്ണൂര്‍: തലസ്ഥാനത്ത് സില്‍വര്‍ ലൈനില്‍ വിയോജിക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ച് സംവാദം നടന്നു. പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ പങ്കെടുത്ത ഏക വ്യക്തിയായ ആര്‍.വി.ജി മേനോന്‍ പദ്ധതിക്ക് ബദല്‍ സംവിധാനങ്ങള്‍ നിര്‍ദേശിച്ചു. 

അതേസമയം കണ്ണൂരില്‍ പദ്ധതിയുടെ കല്ലിടല്‍ തുടരുന്നതിനിടെ മുഴപ്പിലങ്ങാട് കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മുഴപ്പിലങ്ങാട്.

കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു.തങ്ങള്‍ക്ക് യാതൊരു അറിയിപ്പും നല്‍കാതെയാണ് അതിക്രമിച്ചു കയറി കല്ലിട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. നഷ്ടപരിഹാരം തന്നാലും തങ്ങള്‍ക്ക് വേണ്ട. ഇവര്‍ എത്ര ആഴത്തില്‍ കല്ലിട്ടാലും തങ്ങളത് പിഴുതെറിയുമെന്നും വീട്ടുടമ മുഹമ്മദലി പ്രതികരിച്ചു.

Related News