സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്കെന്ന് മന്ത്രി

  • 28/04/2022

തിരുവനന്തപുരം:  സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കല്‍ക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആന്ധ്രയിലെ കമ്പനിയുമായി ചേര്‍ന്ന് ബദല്‍ മാര്‍ഗം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രാത്രി 6.30 മുതല്‍ 11.15 വരെ 15 മിനിട്ടാണ് നിയന്ത്രണം ഉണ്ടാവുക. പരമാവധി ഉപഭോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു. നഗരങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണമില്ല. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് നിയന്ത്രണം.

Related News