ചെമ്മീന്‍കെട്ടിലിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നു മരിച്ചു

  • 28/04/2022

ചാവക്കാട്: തൃശ്ശൂരില്‍ ചെമ്മീന്‍കെട്ടിലിറങ്ങിയ മൂന്നുവിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നുമരിച്ചു. ചാവക്കാട് ഒരുമനയൂരില്‍ ആണ് സംഭവം. ചാവക്കാട് പാലയൂര്‍ പള്ളിക്കടുത്ത് താമസിക്കുന്ന വരുണ്‍(16), സൂര്യ(16), മുഹ്‌സിന്‍(16) എന്നിവരാണ് മരിച്ചത്. 

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്. കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്.  അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. 

ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേര്‍ ചെളിയില്‍ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ തന്നെ പുറത്തെത്തിച്ചിരുന്നു. 

Related News