ഡി.വൈ.എഫ്.ഐ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരേ നടപടി

  • 28/04/2022

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ യുവതി നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ കെ കെ ശ്രീജിത്തിനെതിരെയാണ് നടപടി.

ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങി തെരഞ്ഞടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം ശ്രീജിത്തിനെ നീക്കിയിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയിട്ടില്ല. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന പ്രതിനിധിയായ യുവതിയെ ഏരിയാ കമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

Related News