ബലാത്സംഗ കേസില്‍ വിജയ് ബാബുവിനെതിരെ തെളിവ് ലഭിച്ചു; എട്ട് പേരുടെ മൊഴിയെടുത്തതായി പോലീസ്

  • 29/04/2022

കൊച്ചി:  യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകള്‍ ലഭിച്ചതായി പൊലിസ് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ടുപേരുടെ മൊഴി എടുത്തു. കൂടുതല്‍ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 

വിജയ് ബാബുവിന്റെ ഫ്‌ളാറ്റിലടക്കം നടത്തിയ പരിശോധനയില്‍ പരാതിക്കാരി നല്‍കിയ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 

ഇതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹര്‍ജി നല്‍കും. നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്.

Related News