തിരുവനന്തപുരം എല്‍.എം.എസ് പള്ളിയില്‍ പ്രതിഷേധം

  • 29/04/2022

തിരുവനന്തപുരം: എല്‍.എം.എസ് പള്ളി കത്തീഡ്രല്‍ ആക്കുന്നതിനെതിരെ ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്തു.

കത്തീഡ്രല്‍ ആക്കുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് പള്ളിക്ക് സമീപത്തുള്ളത്. അതിനിടെ ബിഷപ്പ് ധര്‍മരാജം റസാലം പള്ളിയെ കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചു. പള്ളിയെ മോചിപ്പിച്ചുവെന്നാണ് കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. 

പള്ളിയെ എം.എം സി.എസ്.ഐ കത്തീഡ്രല്‍ എന്ന് പുനര്‍നാമകരണം ചെയ്തു.പ്രഖ്യാപനത്തിന് ശേഷം പുറത്തെത്തിയ ബിഷപ്പ് ധര്‍മരാജം റസാലത്തിനെതിരേ പ്രതിഷേധക്കാര്‍ കൂവിവിളിച്ചു. മുപ്പതോളം കുടുംബങ്ങളാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം ഉയര്‍ത്തിയത്. തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു.

Related News