പി. ശശി, മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിമര്‍ശനവുമായി ഠീക്കാറാം മീണയുടെ ആത്മകഥ

  • 30/04/2022

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, മുന്‍മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഠീക്കാറാം മീണയുടെ ആത്മകഥ. 

തൃശൂരിലെ വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടി എടുത്തതിന് സ്ഥലംമാറ്റം നേരിടേണ്ടിവന്നു. ഇ.കെ.നായനാരുടെ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി ഇതിന് പിന്നില്‍പ്രവര്‍ത്തിച്ചെന്നും പരോക്ഷ വിമര്‍ശനം പുസ്തകത്തിലുണ്ട്. കെ.കരുണാകരന്‍ മന്ത്രിസഭയിലെ മന്ത്രി ടി.എച്ച്. മുസ്തഫക്കെതിരെയും നിശിത വിമര്‍ശമുണ്ട്.

ഇ.കെ.നായനാര്‍, കെ.കരുണാകരന്‍ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങള്‍ എണ്ണി പറയുന്നതാണ് ടീക്കാറാം മീണയുടെ ആത്മകഥ. തോല്‍ക്കില്ലഞാന്‍ എന്നാണ് പുസ്തകത്തിന്റെ പേര്. സിവില്‍ സര്‍വീസിന്റെ ആദ്യകാലം മുതല്‍ വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായി പ്രവര്‍ത്തിച്ചു എന്ന് ടീക്കാറാം മീണ പറയുന്നു. അതിന്റെ പേരില്‍നേരിടേണ്ടി വന്ന നിരന്തര വേട്ടയാടലാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. തൃശൂര്‍ കലക്ടറായിരുന്നപ്പോള്‍ വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. അതിന് പിന്നാലെ സ്ഥലംമാറ്റവും വന്നു.കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു. ഇതിന് പിറകില്‍ പ്രവര്‍ത്തിച്ച്ത് ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍സെക്രട്ടറിയായിരുന്ന പി.ശശിയാണെന്നും പരോക്ഷമായി പറയുന്നു. 

ചൊവ്വാഴ്ച തിരുവനന്തപുരത്താണ് പുസ്തകത്തിന്റെ പ്രകാശനം. സര്‍വീസില്‍ നിന്ന് വിരമിക്കും മുന്‍പ് അത്മകഥ പ്രകാശനം ചെയ്യുന്നതിന് അനുവാദം ചോദിച്ചെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.

Related News