പി.സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം; ഫേസ്ബുക്കില്‍ കൈകൂപ്പി ഷോണ്‍ ജോര്‍ജ്ജ്

  • 30/04/2022

തിരുവനന്തപുരം:  വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് കൈ കൂപ്പിയ ഇമേജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ചര്‍ച്ചയാകുന്നു. പി.സി ജോര്‍ജിനോട് എതിര്‍പ്പാണ് ഷോണ്‍ അറിയിച്ചിരിക്കുന്നതെന്നാണ് കമന്റുകളില്‍ ചോദിക്കുന്നത്.

പി.സി. ജോര്‍ജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ മകന്‍ വിയാനി ചാര്‍ളിയും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ് ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ് ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ് ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

Related News