പെട്രോള്‍ പമ്പുകളില്‍ അളവില്‍ കൃത്രിമമെന്ന് മന്ത്രി

  • 30/04/2022

തിരുവനന്തപുരം:  ജനങ്ങള്‍ ആശങ്ക പങ്കുവെക്കുന്നപോലെ തന്നെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

 കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന പരിശോധനയില്‍ 700 പമ്പുകള്‍ പരിശോധിച്ചപ്പോള്‍ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. പമ്പുടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു. പരിശോധന വളരെ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം നോട്ടീസ് നല്‍കുകയാണ് ചെയ്യുന്നത്. വീഴ്ച ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News