പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച 61കാരന് ഏഴു വര്‍ഷം കഠിന തടവ്

  • 30/04/2022

തൃശൂർ: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  61കാരന് ഏഴു വര്‍ഷം കഠിന തടവ്. അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കഠിന തടവിന് വിധിച്ചത്. കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ചാവക്കാട് അഞ്ചങ്ങാടിയിൽ 2020 ലാണ് കേസിന് ആസ്പദമായ സംഭവം. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന കുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. 

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു കെ ഷാജഹാന്‍ ആണ് കേസില്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

Related News