വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജ്ജിനെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു

  • 30/04/2022

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പി.സി ജോര്‍ജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എസ് പിയുടെ നേത്വത്തിലാണ് നടപടി. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പുലര്‍ച്ചെയോടെയാണ് കസ്റ്റഡിയിലെടുത്തത്. 

അതേസമയം പൊലീസ് വണ്ടിയില്‍ കയറാന്‍ പി സി ജോര്‍ജ് തയാറായില്ല. സ്വന്തം വാഹനത്തില്‍ വരാമെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 153 എ വകുപ്പ് പ്രകാരമാണ് കേസ്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.

Related News