സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി, ബസ് യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

  • 01/05/2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി, ബസ് പുതുക്കിയ യാത്രാനിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആര്‍.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കുകളും ഉയരും. 

സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം. അതിനു മുകളില്‍ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. അതേസമയം എക്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ലോര്‍ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

കെഎസ്ആര്‍ടിസി നോണ്‍ എസി ജന്റം ബസ്‌കളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപയായി കുറയും. 2.5 കിലോമീറ്ററാണ് മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം. ജന്‍ റം എ സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിര്‍ത്തി. അതേ സമയം കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്.ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപയായി. 

മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്‌സി ക്ക് മിനിമം നിരക്ക് 200 രൂപയാണ്. കി.മീറ്ററിന് 18 രൂപയും ഈടാക്കും. ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വര്‍ധിപ്പിച്ചെങ്കിലും ജനറം നോണ്‍ എ.സി, സിറ്റി ഷട്ടില്‍ സര്‍വ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓര്‍ഡിനറി നിരക്കിന് തുല്യമാക്കി. 

Related News