ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഉരു മുങ്ങി

  • 01/05/2022

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറുജീവനക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് ഉരു പുറപ്പെട്ടത്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലേക്കായിരുന്നു യാത്ര. 

ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ  ഉടമസ്ഥതയിലുള്ള എന്‍.സി.പി ലൈറ്റ് എന്ന് ഉരുവാണ് നടുക്കടലില്‍ പൂര്‍ണമായും മുങ്ങിയത്. പുലര്‍ച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകീട്ട് അഞ്ചോടെ യാത്ര ആരംഭിച്ച് 30 കിലോമീറ്ററോളം യാത്ര ചെയ്ത ശേഷം യത്രത്തകരാര്‍ കണ്ടതിനെ തുടര്‍ന്ന് തിരികെ തുറമുഖത്ത് അടുപ്പിച്ചിരുന്നു. ശേഷം തകരാര്‍ പരിഹരിച്ചതിന് ശേഷം യാത്ര തുടരുകയായിരുന്നു. പിന്നീട് 10 കിലോമീറ്ററോളം പോയ ശേഷമാണ് അപകടമുണ്ടായത്. 

ആറ് ജീവനക്കാരാണ് ഉരുവിലുണ്ടായിരുന്നത്. ഇവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ബില്‍ഡിംഗ് മെറ്റീരിയലുമായി പോയ ഉരുവാണ് അപകടത്തില്‍പ്പെട്ടത്. 

Related News