വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വേദിയില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപി

  • 01/05/2022

കൊച്ചി:  നടനും മുന്‍ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും താരസംഘടന 'അമ്മ'യുടെ  വേദിയിലെത്തി. സംഘടനയിലെ അംഗങ്ങളുടെ ഒത്തുചേരലിനും ആരോഗ്യപരിശോധന ക്യാമ്പിനുമായി നടത്തിയ ഉണര്‍വ് എന്ന പരിപാടിയില്‍ മുഖ്യാതിഥി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. 

വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിച്ചാണ് സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

സംഘടനയുടെ ആരംഭകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 'അമ്മ'യുടെ പരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. 'അമ്മ'യുടെ വേദിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപിയോട് പലരും ചോദിക്കാറുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.

Related News