നടന്‍ വിജയ്ബാബുവിനെ അമ്മ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി

  • 01/05/2022

കൊച്ചി: ബലാത്സംഗ കേസില്‍ അകപ്പെട്ട നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. 

വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു. നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു.സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം.

വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തില്‍ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു.

Related News