പി.സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ ശ്രമവുമായി പോലീസ്

  • 01/05/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് മേല്‍ക്കോടതിയിലേക്ക്. 

ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാന്‍ ആണ് നീക്കം. നിയമോപദേശം തേടി ആകും നടപടി.സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ആണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.

അതെ സമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നതും ഇന്നും വിവാദം ആകും.പോലീസ് ആവശ്യപ്പെട്ടില്ല എന്ന എ പി പി യുടെ വിശദീകരണം പോലീസിന് തിരിച്ചടി ആണ്. ജോര്‍ജിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ സംശയത്തില്‍ നിര്‍ത്താന്‍ ആണ് പ്രതിപക്ഷ നീക്കം

Related News