ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനിയുടെ മരണം: കൂള്‍ബാര്‍ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

  • 01/05/2022

കാസര്‍കോട്: ഷവര്‍മ കഴിച്ചുള്ള മരണത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരാണ് പിടിയിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരു ഉടമ വിദേശത്താണെന്ന് പോലീസ് പറഞ്ഞു. 

അതേസമയം കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തുന്നുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 37 പേരും ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒന്‍പത് പേരും ചികിത്സ തേടി. ആറ് പേരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  

ഐഡിയല്‍ കൂള്‍ബാറിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. സംഘടിച്ചെത്തിയ ജനക്കൂട്ടം കടക്ക് നേരെ കല്ലെറിയുകയായിരുന്നു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Related News