ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍

  • 02/05/2022

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ സംബന്ധിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് കത്തു നല്‍കി. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേരളത്തിലേക്ക് തന്റെ നേതൃത്വത്തിലുള്ള സംഘം എത്തി നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്നും കത്തില്‍ പറയുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദേശീയ വനിതാ കമ്മീഷന്‍ നടത്തിയത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് നല്‍കിയിട്ടില്ല. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വനിതാ കമ്മീഷന്‍ ഇടപെടും. സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. ഡബ്ല്യുസിസി നിരന്തരം പരാതി നല്‍കിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷന്‍ ഹൗസുകളിലില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

Related News