ചിക്കന്‍ മന്തി കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധ

  • 02/05/2022

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷം കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ആശുപത്രി വിട്ടു. 

പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പു അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് സംഭവം. അതേസമയം സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് 15-കാരി മരിച്ച സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഐഡിയൽ ഫുഡ് പോയിൻറിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയെ ചിക്കൻ സെന്‍റര്‍ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി. 

Related News